Wednesday, January 8, 2025
Kerala

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 20 പ്രദേശങ്ങളെ ഒഴിവാക്കി

സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14), തഴവ (വാര്‍ഡ് 22), ഓച്ചിറ (13, 14), കരീപ്ര (18), തിരുവനന്തപുരം ജില്ലയിലെ വിതുര (14), കടയ്ക്കാവൂര്‍ (സബ് വാര്‍ഡ് 9, 11), നെല്ലനാട് (സബ് വാര്‍ഡ് 6), വയനാട് ജില്ലയിലെ തിരുനെല്ലി (6, 11), എടവക (സബ് വാര്‍ഡ് 13), കോട്ടയം ജില്ലയിലെ അയര്‍കുന്നം (19), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (സബ് വാര്‍ഡ് 6, 7, 8, 9), തൃശൂര്‍ ജില്ലയിലെ പഞ്ചാല്‍ (12), മലപ്പുറം ജില്ലയിലെ തിരുനാവായ (സബ് വാര്‍ഡ് 17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആര്യങ്കോട് (വാര്‍ഡ് 1, 15, 16), കരവാരം (സബ് വാര്‍ഡ് 6), അണ്ടൂര്‍കോണം (1), മാണിക്കല്‍ (18, 19, 20), മാറനല്ലൂര്‍ (13), ഒറ്റശേഖരമംഗലം (5, 10, 12, 13), പനവൂര്‍ (4, 7, 10,11), വര്‍ക്കല മുന്‍സിപ്പാലിറ്റി (1, 20, 21, 22, 27, 28), വെട്ടൂര്‍ (1, 11, 12, 13, 14), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), പൂക്കോട്ടുകാവ് (5, 6 (സബ് വാര്‍ഡ്), പുതുനഗരം (7), പെരിങ്ങോട്ടുകുറിശി (1, 16), കൊല്ലങ്കോട് (സബ് വാര്‍ഡ് 3), കോട്ടയം ജില്ലയിലെ കുമരകം (7, 14), ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (14), തൃശൂര്‍ ജില്ലയിലെ ചേലക്കര (സബ് വാര്‍ഡ് 8), പാവറട്ടി (3, 5, 6), ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല (സബ് വാര്‍ഡ് 6, 7), കൊല്ലം ജില്ലയിലെ വെട്ടിക്കവല (11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 568 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *