Monday, March 10, 2025
Wayanad

കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

കല്‍പ്പറ്റ പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണ

കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ സൂപ്പര്‍ മാര്‍ക്കറ്റ്/ ഹൈപ്പര്‍മാര്‍ക്കറ്റ് ഒഴികെയുള്ള ചെറുകിട പലചരക്ക്, പഴം, പച്ചക്കറി കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് രാവിലെ 8 മുതല്‍ വൈകീട്ട് 7 വരെയും പെട്രോള്‍ ബങ്കുകള്‍ക്ക് 8 മുതല്‍ 5 വരെയും അനുമതിയുള്ള മറ്റ് കടകള്‍ക്ക് രാവിലെ 10 മുതല്‍ 5 വരെയുമാണ് തുറക്കാന്‍ അനുമതി.

Leave a Reply

Your email address will not be published. Required fields are marked *