വയനാട് കൊളഗപ്പാറ ആൾട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്
ആൾട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക് കൊളഗപ്പാറ എക്‌സ് സര്‍വീസ് കോളനിക്ക് സമീപം ആള്‍ട്ടോ കാറും ഒമ്നിയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്. ഒമ്‌നിയില്‍ ബത്തേരി സ്വദേശികളായ ഉമ്മര്‍,ഉസ്മാന്‍,മാത്യു,രാജു എന്നിവരാണ് ഉണ്ടായിരുന്നത്.കാറിലുണ്ടായിരുന്ന കാരാപ്പുഴ സ്വദേശികളായ ഇടച്ചേരിതോട്ടത്തില്‍ ബിനു, ഭാര്യ ഷെറിന്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന മൂന്ന് കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ബത്തേരിയില്‍ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്ന് കുട്ടികളെ പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഒമ്‌നിയിലുണ്ടായിരുന്ന രണ്ടുപേരെ ഫയര്‍ഫോഴ്‌സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്