Monday, January 6, 2025
Wayanad

വയനാട് ‍വടുവഞ്ചാൽ റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

മേപ്പാടി :വടുവഞ്ചാല്‍ റോഡില്‍ പെട്രോള്‍ പമ്പിന് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. മേപ്പാടി ചെമ്പോത്തറ സ്വദേശികളായ 2 യുവാക്കള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആദ്യം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് അരപ്പറ്റ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.യുവാക്കളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇതേ സ്ഥലത്ത് ഒരാഴ്ചക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. രാവിലെ 9 മണിയോടെയാണ്  അപകടമുണ്ടായത്. പെട്രോള്‍ പമ്പ്, 3 സ്‌കൂളുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന ഈ ഭാഗത്ത് അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കഴിഞ്ഞ ഏഴാം തിയതി ഇവിടെ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. അവര്‍ ഇപ്പോഴും ചികിത്സയിലാണ്. അപകടങ്ങള്‍ കുറയ്ക്കാന്‍ റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം

Leave a Reply

Your email address will not be published. Required fields are marked *