വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു
മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 4 പൂര്‍ണ്ണമായും വാര്‍ഡ് 1 ലെ കോളേരി പാടി, കോളേരി എസ്‌റ്റേറ്റ് ഇതിന് 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും വാര്‍ഡ് 2 ല്‍ മേലെ അരപ്പറ്റവയല്‍ ഭാഗവും വാര്‍ഡ് 3 ല്‍ റിപ്പണ്‍ 9 ശിവക്ഷേത്രം മുതല്‍ തലക്കല്‍ ടൗണ്‍ വരെയുള്ള പ്രദേശവും വാര്‍ഡ് 10 ല്‍ തലക്കല്‍ ഗ്രൗണ്ട് മുതല്‍ രണ്ടാം നമ്പര്‍ വരെയുള്ള പ്രദേശവും നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 14 ലെ താഴത്തൂര്‍ മാടക്കര റോഡില്‍ കൊമ്മാട് ജംഗ്ഷന്‍ മുതല്‍ ഹെല്‍ത്ത് സെന്റര്‍ റോഡിന് ഇരുവശവും പൂതംകോട്ടില്‍ അബ്ദുള്‍ ഹമീദിന്റെ വീട് വരെയുള്ള പ്രദേശവും വാര്‍ഡ് 2 ലെ നീലമാങ്ങ കോളനി ഉള്‍പ്പെടുന്ന പ്രദേശവും പൂതാടി ഗ്രാമ പഞ്ചായത്തിലെ 17,19,22 വാര്‍ഡുകള്‍ പൂര്‍ണ്ണമായും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 ലെ പള്ളിമുക്ക് ഭാഗം മുതല്‍ വെള്ളാരംകുനി ഭാഗം പൂര്‍ണ്ണമായും കമ്പളക്കാട് സിനിമാ തീയേറ്റര്‍ വരെയുള്ള പ്രദേശങ്ങളും വാര്‍ഡ് 8 ലെ അരിമുള പ്രദേശം പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്റ് / മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു