അഖില വയനാട് ഫുട്ബോൾ ടൂർണമെന്റിൽ സുൽത്താൻബത്തേരി അൽ -ഇത്തിഹാദ് ജേതാക്കളായി
സുൽത്താൻ ബത്തേരി :യുണൈറ്റഡ് വേ ബാംഗ്ലൂരും, മുത്തങ്ങ ഫുട്ബോൾ അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച അണ്ടർ-14 അഖില വയനാട് ഫുട്ബോൾ ടൂർണമെന്റിൽ സുൽത്താൻബത്തേരി അൽ -ഇത്തിഹാദ് ജേതാക്കളായി. സെമിഫൈനലിൽ മീനങ്ങാടി ഫുട്ബോൾ അക്കാഡമിയെ എതിരില്ലാത്ത ഒരു ഗോളിനും, ഫൈനലിൽ മുത്തങ്ങ ഫുട്ബോൾ അക്കാഡമിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കും പരാജയപ്പെടുത്തി. ടൂർണമെന്റിലെ മികച്ചകളിക്കാരൻ, മികച്ച ഫോർവേഡ്, മികച്ച ഗോൾ കീപ്പർ ആയി അൽ -ഇത്തിഹാദ് ബത്തേരിയുടെ മുഹമ്മദ് ആതിൽ, അദ്വൈദ്, എബിൻ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു. ഫൈനലിലെ ആദ്യ ഗോൾ നേടിയതിനുള്ള ട്രോഫി ശ്യാം എം എസ് നേടി.