Monday, January 6, 2025
Wayanad

പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കലക്ടര്‍ ഡോക്ടർ അദീല അബ്ദുല്ലയും

കല്‍പറ്റ: പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയില്‍ വയനാട് കലക്ടര്‍ ഡോക്ടർ അദീല അബ്ദുല്ലയും. 12 കലക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ചുരുക്കപ്പട്ടികയിലാണ് അദീല അബ്ദുല്ല ഇടംപിടിച്ചത്. ഇവര്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഞ്ച് കലക്ടര്‍മാര്‍ പട്ടികയിലുണ്ട്. മുന്‍ഗണനാ മേഖലയിലെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരത്തിനുള്ള പട്ടിക തയാറാക്കുന്നത്. പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട മൂല്യനിര്‍ണയം സെപ്റ്റംബര്‍ 11ന് നടക്കും. പ്രവര്‍ത്തന നേട്ടങ്ങളെ കുറിച്ച് കലക്ടര്‍മാര്‍ 15 മിനുട്ട് നീണ്ടുനില്‍ക്കുന്ന പവര്‍ പോയിന്റ് അവതരണം ഈ ഘട്ടത്തില്‍ നടത്തേണ്ടതുണ്ട്. 34കാരിയായ അദീല അബ്ദുല്ല 2012 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2019 നവംബറിലാണ് വയനാട് ജില്ല കലക്ടറായി ചുമതലയേറ്റത്. കൊറോണ വൈറസ് വ്യാപനം തുടങ്ങിയ കാലഘട്ടത്തിൽ വയനാട് വലിയ വെല്ലുവിളിയായിരുന്നു നേരിട്ടിരുനത് .കർണാടക തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല ആയതിനാൽ മുത്തങ്ങ വഴി കൂടുതൽ മലയാളികൾ കടന്നുപോകുന്നത് രോഗവ്യാപനത്തിന് കാരണമാകും എന്ന് തിരിച്ചറിഞ്ഞ കലക്ടറുടെ നേതൃത്വത്തിൽ ഇതിൽ വ്യത്യസ്തമായ പ്രതിരോധ നടപടികളാണ് സ്വീകരിച്ചത്. ആദിവാസികൾ തിങ്ങിപ്പാർക്കുന്ന ജില്ല ആയതിനാലും മുൻഗണനാ വിഷയങ്ങളിൽ പ്രാധാന്യം നൽകിയുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾക്കാണ് കലക്ടർ നേതൃത്വം കൊടുക്കുന്നത് .വയനാട്ടിൽ ജില്ലാ കലക്ടറായി ഒരു വർഷം പോലും പൂർത്തിയാവുന്നതിനു മുമ്പേ ജനപ്രീതിയാർജിച്ച ഒട്ടനവധി പ്രവർത്തനങ്ങൾക്ക് കലക്ടർ ഡോക്ടർ അദീല അബ്ദുള്ള നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *