ബത്തേരി-ബംഗളൂരു സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് ഏഴിനു പുനരാരംഭിക്കും
കല്‍പ്പറ്റ: കോവിഡ് വ്യാപനത്തെത്തുടര്‍ന്നു കെഎസ്ആര്‍ടിസി നിര്‍ത്തിവച്ച ബത്തേരി-ബംഗളൂരു സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് നാളെ(7) പുനരാരംഭിക്കും. ബത്തേരിയില്‍നിന്നു വൈകുന്നേരം 7.45നു പുറപ്പെടുന്ന ബസ് രാത്രി 12.45നു ബംഗളൂരുവില്‍ എത്തും. രാവിലെ ഏഴിനാണ് ബംഗളൂരുവില്‍നിന്നു ബത്തേരിക്കു സര്‍വീസ്. 465 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. www.keralartconline.com, online.keralartc.com എന്നീ സൈറ്റുകള്‍ മുഖേന ടിക്കറ്റ് റിസര്‍വ് ചെയ്യാം. വിശദവിവരത്തിനു: 04936-220217.