Tuesday, January 7, 2025
Kerala

കെഎസ്‌ആർടിസി ദീർഘദൂര സർവീസ്‌ ഇന്നുമുതൽ

പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഓണക്കാലം കണക്കിലെടുത്ത്‌ ഒഴിവാക്കി. കൊവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ സെപ്‌തംബർ രണ്ടുവരെ പൊതുഗതാഗതത്തിന്‌ അനുമതി. രാവിലെ ആറുമുതൽ രാത്രി പത്തുവരെ സർവീസ്‌ നടത്താം. കെഎസ്‌ആർടിസി വെള്ളിയാഴ്‌ച മുതൽ ദീർഘദൂര സർവീസ്‌ ആരംഭിക്കും.

ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നവർക്കാണ്‌ ദീർഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകൾ www.online.keralartc.com വെബ്‌സൈറ്റിൽ ലഭ്യമാണ്‌. ഫോൺ: 9447071021, 0471 2463799.

സംസ്ഥാനത്തെ സ്‌റ്റേജ്‌, കോൺട്രാക്ട്‌ കാര്യേജുകളുടെ നികുതി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കൂടുതൽ സ്വകാര്യ ബസ്‌ സർവീസ്‌ ആരംഭിക്കുമെന്ന്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ ജനറൽ സെക്രട്ടറി ലോറൻസ്‌ ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *