സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിയമനങ്ങളിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ വയനാട് ഡി .സി.സി. നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
ബത്തേരി: സുൽത്താൻ ബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിയമനങ്ങളിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ വയനാട് ഡി .സി.സി. നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. കെ.പി. സി.സി. പ്രസിഡണ്ട്, പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കാണ് പാർട്ടി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ, ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.പി. രാജശേഖരൻ, ബിനു തോമസ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്. 23 പരാതികളായിരുന്നു സമിതിക്ക് മുമ്പാകെ ലഭിച്ചത്. പൊതു സ്വഭാവമുള്ള ഭൂരിഭാഗം പരാതികളിലും പരാതിക്കാരിൽ ഇവർ തെളിവുകൾ ശേഖരിച്ചു.