Sunday, January 5, 2025
Wayanad

മികച്ച പ്രൈമറി അധ്യാപകനുള്ള സംസ്ഥാന അവാർഡ് കോളിയാടി മാർബസേലിയോസ് യു.പി.സ്‌കൂളിലെ പ്രഥമ അധ്യാപകനായ റോയി വർഗ്ഗീസിന് ലഭിച്ചു

സുൽത്താൻ ബത്തേരി : മികച്ച പ്രൈമറി അധ്യാപകനുള്ള സംസ്ഥാന അവാർഡ് കോളിയാടി മാർബസേലിയോസ് യു.പി.സ്‌കൂളിലെ പ്രഥമ അധ്യാപകനായ റോയി വർഗ്ഗീസിന് ലഭിച്ചു. കഴിഞ്ഞ 29 വർഷമായി കോളിയാടി സ്‌കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചുവരികയാണ്. ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപമുള്ള കയ്യാലത്ത് വീട്ടിൽ വർഗ്ഗീസ് മാത്യു-എലിസബത്ത് ദമ്പതികളുടെ അഞ്ച് മക്കളിൽ രണ്ടാമത്തെയാളാണ് . ഒന്ന് മുതൽ പത്ത് വരെ ബത്തേരി സർവ്വജനയിലും തുടർന്ന് ഡിഗ്രി പ്രൈവറ്റായും എഴുതിയാണ് ഓറീസയിലെ ഉത്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എഡ് പാസായി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: ബത്തേരി അസംപ്ഷൻ സ്‌കൂൾ അധ്യാപിക ലിസിദേവസ്യ.മക്കൾ. കണിയാമ്പറ്റ അഗ്രികൾച്ചറൽ ഓഫീസിലെ ജീവനക്കാരനായ റസൽ , വിദ്യാർത്ഥികളായ റസലിൻ, റിയ

Leave a Reply

Your email address will not be published. Required fields are marked *