വയനാട്ടിൽ ചുണ്ടേൽ ട്ടൗണിൽ വാഹനാപകടം:പതിനഞ്ചുകാരൻ മരിച്ചു
കൽപ്പറ്റ: ചുണ്ടേൽട്ടൗണിൽ വെച്ച് ഇന്ന് ഉച്ചകഴിഞ്ഞ് 2.40 ന്ന് കൽപ്പറ്റ ഭാഗത്ത് നിന്നും ഓടിച്ചു വന്ന വെള്ളിമൂങ്ങയും, വൈത്തിരി ഭാഗത്തു നിന്നു വന്ന സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ സ്കൂട്ടർ യാത്രികനായ മുട്ടിൽ പാറക്കൽ പരിയാരം വൈഷ്ണവം വീട്ടിൽ വൈഷ്ണവ് (15) മരിച്ചു. സഹോദരൻ സൗരവ് (13), സഹയാത്രികനായ ജിലൻ (18) എന്നിവരെ പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു