24 മണിക്കൂറിനിടെ പരിശോധിച്ചത് 1.70 ലക്ഷം സാമ്പിളുകൾ; ടിപിആർ 12.14
സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1044, കൊല്ലം 1841, പത്തനംതിട്ട 549, ആലപ്പുഴ 1192, കോട്ടയം 693, ഇടുക്കി 217, എറണാകുളം 1621, തൃശൂർ 2256, പാലക്കാട് 1284, മലപ്പുറം 2871, കോഴിക്കോട് 2147, വയനാട് 493, കണ്ണൂർ 836, കാസർഗോഡ് 748 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,379 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,26,761 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,61,133 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,32,537 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 28,596 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2402 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,73,87,700 സാമ്പിളുകളാണ് പരിശോധിച്ചത്.