കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാൻ വാക്‌സിനേഷനും മാസ്കും പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് ഡെൽറ്റ പ്ലസ് വകബേധത്തെ പ്രതിരോധിക്കാൻ വാക്‌സിനേഷനും മാസ്‌ക് ധരിക്കുന്നതുൾപ്പടെയുള്ള സുരക്ഷാ രീതികളും അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റഷ്യയുടെ പ്രതിനിധി ആയ മെലിറ്റ വുജ്നോവിക് പറഞ്ഞു. വാക്‌സിനേഷൻ മാത്രമായി ഡെൽറ്റ പ്ലസ് വകഭേദത്തെ തടയില്ലെന്നും വുജ്നോവിക് കൂട്ടിച്ചേർത്തു.
ഈ ചെറിയ സമയ പരിധിയിൽ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ പോലുള്ള നടപടികൾ സ്വീകരിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും വുജ്നോവിക് പറഞ്ഞു. കൂടത്തെ വാക്‌സിനേഷൻ ഡെൽറ്റ പ്ലസ് വകഭേദത്തെ പ്രതിരോധിക്കാൻ അത്യാവശ്യമാണെന്നും വുജ്നോവിക് പറഞ്ഞു. വാക്‌സിൻ സ്വീകരിക്കുന്നത് വൈറസ് പകരാനുള്ള സാധ്യതയും രോഗം മൂർച്ഛിക്കാനുള്ള സാഹചര്യം കുറയ്ക്കുമെന്നും പറഞ്ഞു.
ജാഗ്രത ആവശ്യമുള്ള കോവിഡ് വകഭേദം എന്ന് കണ്ടെത്തിയ ഡെൽറ്റ വകഭേദം പല രാജ്യങ്ങളിലും ശക്തമായ സാന്നിധ്യം ഉണ്ടാക്കി കഴിഞ്ഞുവെന്ന് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. മാത്രമല്ല അത് മൂലം പല രാജ്യങ്ങളിലും കോവിഡ് കേസുകളുടെ എണ്ണം വീണ്ടും വർധിക്കാനും കാരണമായിട്ടുണ്ട്.
ഇതേ സാമ്യം ഇനിടയിൽ വിവിധ സംസ്ഥാനങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ സാന്നിധ്യവും കണ്ടെത്തി. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ജമ്മുകശ്മീർ, രാജസ്ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഡൈൽറ്റ പ്ലസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്.