Monday, April 14, 2025
Top News

മത്സ്യബന്ധന കരാർ: പ്രശാന്തിന്റെ ഇടപെടലിൽ ദുരുദ്ദേശ്യമുണ്ടെന്ന് മുഖ്യമന്ത്രി

ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിനെ കളങ്കപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുെട ഓഫിസുമായി എൻ.പ്രശാന്ത് ബന്ധപ്പെട്ടതിൽ ദുരുദ്ദേശ്യമുണ്ട്. അഡീ.പ്രൈവറ്റ് സെക്രട്ടറിക്ക് ഇക്കാര്യങ്ങൾ അറിയാൻ സാധ്യതയില്ലെന്നും പിണറായി പറഞ്ഞു.

അതേസമയം, കൊല്ലം രൂപതയ്ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. ഇടയലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അതേപടി പറയുന്നത് ശരിയോ എന്നു പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *