സിൻഡിക്കേറ്റിന്റെ നടപടി ചട്ടവിരുദ്ധം: കണ്ണൂർ സർവകലാശാലക്കെതിരെ ഗവർണറുടെ സത്യവാങ്മൂലം
കണ്ണൂർ സർവകലാശാലയിലെ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനത്തിനെതിരെ ഗവർണർ. സർവകലാശാലക്കെതിരെ ഗവർണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. സിൻഡിക്കേഡ് നടപടി സർവകലാശാല നിയമത്തിന് എതിരാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
സർവകലാശാല നടപടികൾ ചോദ്യം ചെയ്ത് സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിലാണ് സത്യവാങ്മൂലം. വി സി നിയമന വിവാദത്തിന് പിന്നാലെയാണ് ബോർഡ് സ്റ്റഡീസ് നിയമനവും ചർച്ചയാകുന്നത്. അതേസമയം ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.