Thursday, January 9, 2025
Top News

മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൽ കരാർ ജീവനക്കാരുടെ നിയമനം പിആർഡി വഴിയാക്കുന്നു

 

മുഖ്യമന്ത്രിയുടെ നവമാധ്യമ സെല്ലിൽ കരാർ ജീവനക്കാരുടെ നിയമനവും ശമ്പളവും പി ആർ ഡി വഴിയാക്കാൻ ഉത്തരവ്. നിലവിൽ സി ഡിറ്റ് വഴിയായിരുന്നു കരാർ ജീവനക്കാരെ നിയമിച്ചിരുന്നത്. നവമാധ്യമ സെല്ലിന്റെ നടത്തിപ്പ് കരാർ സി ഡിറ്റിനാണ് പി ആർ ഡി നൽകിയിരുന്നത്.

സോഷ്യൽ മീഡിയ സെല്ലിൽ ജോലി ചെയ്യുന്നവർക്കുള്ള വേതനം പിആർഡി സി ഡിറ്റ് വഴിയാണ് നൽകുന്നത്. എന്നാൽ ഇതുമാറ്റി മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയയുടെയും വെബ് സൈറ്റിന്റെയും നടത്തിപ്പ് പിആർഡി ഏറ്റെടുക്കാനാണ് തീരുമാനം

ശമ്പളവും പിആർഡി നേരിട്ട് നൽകും. നിയമനത്തിന് പ്രത്യേക സമിതിയുണ്ടാക്കും.

Leave a Reply

Your email address will not be published. Required fields are marked *