പിറന്നാളിന്റെ നിറവില്‍ നടനവിസ്മയം;ആശംസകൾ നേർന്ന് മലയാളനാട്
നടൻ മോഹൻലാലിന് ഇന്ന് 61-ാം പിറന്നാൾ. സഹപ്രവർത്തകരും ആരാധകരുമടക്കം ഒട്ടനവധിപേർ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു.
ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ 1980 ലാണ് മോഹൻലാൽ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇന്ന് സിനിമയിൽ നാല് പതിറ്റാണ്ട് പിന്നിടുമ്പോൾ മൂന്നൂറിലേറെ ചിത്രങ്ങളുമായി ഹൃദയസ്പർശിയായ കഥാപാത്രങ്ങളുമായി ഒട്ടേറെ പുരസ്കാരങ്ങളുമായി മോഹൻലാൽ ജൈത്രയാത്ര തുടരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ആണ് ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. പ്രിയദർശന്റെ കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് ഏറെ പ്രതീക്ഷയോടെ ആരാധർ കാത്തിരിക്കുന്ന ചിത്രം