ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സെവന്ത് ഡേ അഡ്വന്‍റിസ്റ്റ് സഭ ആഗോള അധ്യക്ഷന്‍ ടെഡ് വില്‍സണ്‍
സെവന്ത് ഡേ അഡ്വന്‍റിസ്റ്റ് സഭയുടെ ആഗോള അധ്യക്ഷന്‍ ടെഡ് വില്‍സണ്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. അവസാന ശ്വാസം വരെയും പോരാട്ട ജീവിതം നയിച്ച വ്യക്തിയായിരുന്നു. ഈ ദുഃഖാർദ്രമായ സമയത്ത് ദൈവത്തിന്റെ സാന്ത്വനവും കരുതലും കുടുംബത്തിന് ഉണ്ടാവട്ടെ,മുന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് അയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
2014ല്‍ സഭയുടെ കേരളത്തിലെ പ്രവർത്തനങ്ങളുടെ 100ാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയുമായി തിരുവനന്തപുരത്ത് വേദി പങ്കിട്ടതും ക്ലിഫ് ഹൗസില്‍ പോയി കുടുംബത്തിന് വേണ്ടി പ്രാർത്ഥിച്ചതും അദ്ദേഹം അനുസ്മരിച്ചു.
സഭയുടെ കേരള ഘടകത്തെ പ്രതിനിധീകരിച്ച് യുവജനവിഭാഗം മേധാവി പാസ്റ്റർ അജിത് കുമാർ കോട്ടയം തിരുനക്കരയിലെ പൊതുദർശനത്തില്‍ റീത്ത് സമർപ്പിച്ചു.