നടന്‍ വിക്രത്തിന് കൊവിഡ്; ഹോം ഐസൊലേഷനിലെന്ന് അടുത്ത വൃത്തങ്ങള്‍
ചലച്ചിത്രതാരം വിക്രം കൊവിഡ് പോസിറ്റീവ് ) ആയി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദ്ദേഹം ഹോം ഐസൊലേഷനിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2019 ജൂലൈയില്‍ റിലീസ് ചെയ്യപ്പെട്ട ‘കദരം കൊണ്ടാന്‍’ ആണ് വിക്രത്തിന്‍റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. അതേവര്‍ഷം ധ്രുവ് വിക്രം നായകനായ ആദിത്യ വര്‍മ്മയില്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായി വന്നുപോവുകയും ചെയ്‍തിരുന്നു വിക്രം.
സിനിമാ മേഖലയില്‍ കൊവിഡ് പോസിറ്റീവ് ആയ നിരവധി പേരില്‍ ഒടുവിലത്തെ ആളാണ് വിക്രം. നടന്‍ കമല്‍ഹാസനാണ് അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയ മറ്റൊരാള്‍. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് അദ്ദേഹം കൊവിഡ് മുക്തനാവുകയും സിനിമാ തിരക്കുകളിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്‍തിരുന്നു.