Sunday, January 5, 2025
Top News

ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ 47 കളിക്കാര്‍ ക്വാറന്റൈനില്‍; പരിശീലനത്തിന് പോലും പോകാനാവാതെ ക്വാറന്റീനിയാലവരില്‍ പ്രമുഖ കളിക്കാരേറെ

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനെത്തിയ ഡസന്‍ കണക്കിന് കളിക്കാര്‍ 14 ദവസം ക്വാറന്റൈനില്‍ കഴിയേണ്ടി വരും. മെല്‍ബണിലേക്ക് ഇവര്‍ വന്ന രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങളിലുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുന്‍കരുതലായി കളിക്കാരെ ക്വാറന്റൈനിലാക്കിയിരിക്കുന്നത്. തല്‍ഫലമായി ഇവര്‍ പരിശീലനത്തിന് പോലും പോകാതെ മുറികളില്‍ അടച്ചിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ലോസ് ഏയ്ജല്‍സില്‍ നിന്നും അബുദാബിയില്‍ നിന്നും വിക്ടോറിയയിലേക്കെത്തിയ രണ്ട് വിമാനങ്ങളിലുള്ള 47 കളിക്കാര്‍ അടക്കമുള്ള 120 യാത്രക്കാരാണ് ക്വാറന്റൈനില്‍ പോകേണ്ടി വന്നിരിക്കുന്നത്.

വിമാനങ്ങളിലെ മൂന്ന് പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ നടപടി. വെള്ളിയാഴ്ച രാവിലെയായിരുന്നു ഈ വിമാനങ്ങളെത്തിയിരുന്നത്. രണ്ട് പ്രാവശ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായിരുന്ന വിക്ടോറിയ അസാറെന്‍ക, മൂന്ന് പ്രാവശ്യം ഗ്രാന്റ് സ്ലാം നേടിയ ഏയ്‌ജെലിക്യൂ കെര്‍ബര്‍, 2019യുഎസ് ഓപ്പണ്‍ ടൈറ്റില്‍ ഹോള്‍ഡറായ ബിയാന്‍ക ആന്‍ഡ്രീസ്‌ക്യൂ, 2017 യുഎസ് ഓപ്പണ്‍ വിന്നറായ സ്ലോനെ സ്റ്റീഫന്‍സ് , ജപ്പാനീസ് താരമായ കെയ് നിഷികോറി, മെക്‌സിക്കന്‍ പ്ലേയറായ സാന്റിയാഗോ ഗോന്‍സാലെസ്, ഉറുഗ്വന്‍ കളിക്കാരനായ പാബ്ലോ ക്യൂവാസ്, എന്നിവര്‍ ലോസ് ഏയ്ജല്‍സില്‍ നിന്നെത്തിയ വിമാനത്തിലാണുണ്ടായിരുന്നത്.

സ്വെററ്‌ലാന ക്യൂനെറ്റ്‌സോവ, മരിയ സാക്കാരി, ഓന്‍സ് ജാബ്യൂര്‍, ബെലിന്ദ ബെന്‍കിക്, മാര്‍ത കോസ്റ്റിയുക് തുടങ്ങിയവരാണ് അബുദാബിയില്‍ നിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന കളിക്കാരില്‍ പെടുന്നത്. ലോസ് ഏയ്ജല്‍സില്‍ നിന്നെത്തിയ ക്യുആര്‍7493 വിമാനത്തില്‍ രണ്ട് കോവിഡ് കേസുകളും അബുദാബിയില്‍ നിന്നെത്തിയ ഇവൈ8004 വിമാനത്തില്‍ ഒരു കോവിഡ് രോഗിയുമാണുണ്ടായിരുന്നതെന്ന് കോവിഡ് 19 ക്വാറന്റൈന്‍ വിക്ടോറിയ സ്ഥിരീകരിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *