Saturday, January 4, 2025
Top News

റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തി; നാളികേരത്തിന്റെ സംഭരണവില 32 രൂപയാക്കി

റബറിന്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി

എല്ലാ ക്ഷേമപെൻഷനുകളും 1600 രൂപയാക്കും. 1500ൽ നിന്നാണ് 100 രൂപ വർധിപ്പിച്ച് 1600 രൂപ ആക്കിയത്. ഏപ്രിൽ മുതൽ ഇവ ലഭ്യമായിത്തുടങ്ങും. തദ്ദേശസ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അനുവദിക്കും. 2021-22 ൽ 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തിയാക്കും. ഇക്കാലയളവിൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.

ജൂലൈ മാസത്തോടെ കെഫോൺ പദ്ധതി പൂർത്തീകരിക്കും. ഇതിലൂടെ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാകും. മുപ്പതിനായിരം സർക്കാർ ഓഫിസുകൾ അതിവേ?ഗ ഇൻട്രാ നെറ്റ് സംവിധാനം വഴി ബന്ധപ്പെടുത്തും. പത്ത് എംബിപിഎസ് മുതൽ ജിപിബിഎസ് വരെയുള്ള സ്പീഡ് ഇന്റർനെറ്റിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഇന്റർനെറ്റ് ഹൈവേ ആരുടേയും കുത്തകയായിരിക്കില്ല. എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കും. ഇന്റർനെറ്റിന്റെ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തി .

 

Leave a Reply

Your email address will not be published. Required fields are marked *