ഇടമലക്കുടിയിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; എംപിക്കൊപ്പമുള്ള ബ്ലോഗറുടെ യാത്ര വിവാദമാകുന്നു
ഇടുക്കിയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതാദ്യമായി കൊവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ് കല്ല് സ്വദേശിയായ 40കാരിക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്
.കഴിഞ്ഞ രണ്ട് വർഷത്തോളമായി കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഇടമലക്കുടിയിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കർശന പരിശോധനകളോടെ മാത്രമേ ഇവിടേക്ക് കടത്തി വിട്ടിരുന്നുള്ളു. എന്നാൽ രണ്ടാഴ്ച മുമ്പ് ഡീൻ കുര്യാക്കോസ് എംപിക്കൊപ്പം സുജിത്ത് ഭക്തൻ എന്ന ബ്ലോഗർ ഇവിടേക്ക് എത്തിയത് വിവാദമായിരുന്നു
ആരോഗ്യ വകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷവും സുജിത്ത് ഭക്തനെന്ന ബ്ലോഗറും എംപിയും സുഹൃത്തുക്കളും ഇവിടേക്ക് എത്തുകയായിരുന്നു.