തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അഭിജിത്താണ് മരിച്ചത്. വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിലിലെ ശിക്ഷാ തടവുകാരനാണ്.
ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജനുവരി 27നാണ് അഭിജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രത്യേക വാർഡിലേക്ക് മാറ്റി. കവർച്ച, പീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ