കുതിരവട്ടം ആശുപത്രിയിലെ അന്തേവാസിയുടെ മരണം കൊലപാതകം; പ്രതിയെ തിരിച്ചറിഞ്ഞു
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. കഴുത്തിൽ മുറുകെ പിടിച്ച് ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതേ ആശുപത്രിയിലെ അന്തേവാസിയാണ് പ്രതി
പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷമാകും തുടർ നടപടികൾ. മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ടാണ് കൊല്ലപ്പെട്ടത്. ഇന്നലെ ജിയറാമിനെ സെല്ലിൽ മരിച്ച നലിയിൽ കണ്ടെത്തുകയായിരുന്നു. മരണദിവസം സെല്ലിലെ അന്തേവാസികൾ തമ്മിൽ അടിപിടിയുണ്ടായിരുന്നു. പുലർച്ചെയോടെ ജിയാറാമിനെ മരിച്ച നിലയിൽ കാണുകയായിരുന്നു
ജിയാറാമിന്റെ ശരീരമാകെ മർദനമേറ്റ പാടുകളുണ്ടായിരുന്നു. തലയുടെ പിൻവശത്തും അടിയേറ്റിരുന്നു.