ക്രിസ്തു ദേവന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി
ക്രിസ്തു ദേവന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ രാവിലെയോടെ പ്രാർഥനയും പ്രത്യേക ശുശ്രൂഷകളും നടക്കും. ലോകത്തിന്റെ മുഴുവൻ പാപങ്ങളും ഏറ്റുവാങ്ങി ദൈവ പുത്രനായ ക്രിസ്തു കുരിശിലേറിയതിന്റെ ഓർമ്മകളുമായി വിവിധ ദേവാലയങ്ങളിൽ കുരിശിന്റെ വഴിയും ഉണ്ടാകും.
പെസഹാ വ്യാഴത്തിലൂടെ തുടങ്ങിയ പ്രാർത്ഥന ചടങ്ങുകളുടെ തുടർച്ചയാണ് ഈ ദിവസങ്ങളിലും നടക്കുന്നത്. വിശുദ്ധ വാരം മുതൽ മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർത്ഥാടകരുടെ വലിയ തിരക്കാണ്. കാൽനടയായി ആയിരക്കണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.