‘പി.സി. ജോർജിനെതിരെ നൽകിയ പീഡന കേസിൽ ജാമ്യം കിട്ടാൻ അനധികൃതമായി ഇടപ്പെട്ടു’:ജസ്റ്റിസ് കെമാൽ പാഷക്കെതിരെ പരാതി
തിരുവനന്തപുരം;ജസ്റ്റിസ് കെമാൽ പാഷക്കെതിരെ സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ പുതിയ പരാതി.പി.സി. ജോർജിനെതിരെ നൽകിയ പീഡന കേസിൽ ജാമ്യം കിട്ടാൻ അനധികൃതമായി ഇടപ്പെട്ടുവെന്നാണ് പരാതി.ജാമ്യം നൽകിയ ജഡ്ജിയുമായി കെമാൽ പാഷക്ക് ബന്ധമുണ്ടെന്ന് പരാതിക്കാരി ആരോപിച്ചു.നിയമ സംവിധാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെ കുറിച്ച അന്വേഷണം വേണമെന്നും ഡി ജി പി ക്ക് നൽകിയ പരാതിയില്‍ പറയുന്നു.