ചെവിക്കുറ്റി നോക്കി അടിക്കണം: ഫോണിൽ വിളിച്ച വിദ്യാർഥിയോട് അപമര്യാദയായി സംസാരിച്ച് മുകേഷ്
കൊല്ലം എംഎൽഎ മുകേഷ് ഫോണിൽ വിളിച്ച വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഇതിന്റെ ശബ്ദരേഖ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.. അത്യാവശ്യ കാര്യം പറയാൻ വേണ്ടി കൂട്ടുകാരന്റെ കൈയ്യിൽ നിന്നും നമ്പർ വാങ്ങി എംഎൽഎയെ വിളിച്ചതാണെന്ന് പറയുന്ന വിദ്യാർഥിയോട് എംഎൽഎ കയർത്ത് സംസാരിക്കുകയായിരുന്നു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാർഥി സ്വന്തം എംഎൽഎയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പർ തന്ന കൂട്ടുകാരൻ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാർഥിയോട് പറയുന്നത് ശബ്ദരേഖയിൽ വ്യക്തമാണ്.
അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കൽ പോലും മുകേഷ് വിദ്യാർഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല. പാലക്കാട് എംഎൽഎ എന്നൊരു ആൾ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് മറിച്ച് ചോദിക്കുന്നത്.