കാറിനുള്ളിലും മാസ്‌ക്: ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി
കാർ അടക്കമുള്ള സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മാസ്‌ക് നിർബന്ധമാക്കിയ ഡൽഹി സർക്കാരിന്റെ ഉത്തരവ് അസംബന്ധമെന്ന് ഡൽഹി ഹൈക്കോടതി. എന്തുകൊണ്ടാണ് ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നതെന്നും മാറിയ സാഹചര്യത്തിൽ പിൻവലിക്കാത്തതത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് കോടതി നിർദേശിച്ചു. യഥാർഥത്തിൽ ഇത് അസംബന്ധമാണ്. നിങഅങലുടെ സ്വന്തം കാറിലാണ് ഇരിക്കുന്നത്. നിങ്ങൾ മാസ്‌ക് ധരിക്കേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
കാറിൽ സഞ്ചരിക്കുന്നവർക്ക് മാസ്‌ക് നിർബന്ധമാക്കിയ ഉത്തരവ് ഹൈക്കോടതി സിംഗിൾ ബഞ്ച് ശരിവെച്ചതാണെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. തങ്ങൾക്ക് മുന്നിൽ നേരത്തെ അപ്പീൽ വന്നിരുന്നുവെങ്കിൽ അപ്പോഴെ പൊളിച്ചെഴുതുമായിരുന്നുവെന്നും ഡിവിഷൻ ബഞ്ച് മറുപടി നൽകി.