പി എസ് ജിയുടെ സൂപ്പർ താരം ലയണൽ മെസ്സിക്കും മൂന്ന് താരങ്ങൾക്കും കൊവിഡ്
പി എസ് ജിയുടെ അർജന്റീന താരം ലയണൽ മെസ്സിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെസ്സിക്കൊപ്പം പി എസ് ജിയുടെ മറ്റ് മൂന്ന് താരങ്ങൾക്കും കൊവിഡ് പോസിറ്റീവായതായി ക്ലബ് അധികൃതർ വ്യക്തമാക്കി.
യുവാൻ ബെർണാഡ്, സെർജിയോ റിക്കോ, നഥാൻ ബിറ്റ്മസല എന്നിവർക്കാണ് മെസിയെ കൂടാതെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. താരങ്ങളെ ഐസോലേഷനിലേക്ക് മാറ്റിയതായി പി എസ് ജി അറിയിച്ചു.