കൊവിഡ് മുക്തനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ടൂറിന്‍: മൂന്ന് പോസ്റ്റീവ് ഫലങ്ങള്‍ക്ക് ശേഷം കൊവിഡ് മുക്തനായി പോര്‍ച്ചുഗല്‍-യുവന്റസ് ഫോര്‍വേഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഇന്ന് നടന്ന അവസാന ടെസ്റ്റില്‍ താരത്തിന്റെ ഫലം നെഗറ്റീവ് ആയി. 19 ദിവസത്തെ ഐസുലേഷന്‍ ശേഷമാണ് താരം രോഗമുക്തനായത്. നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരേ കളിച്ചതിന് ശേഷം ഒക്ടോബര്‍ 13നാണ് റൊണാള്‍ഡയ്ക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് താരത്തിന് സീരി എയിലെ രണ്ട് മല്‍സരങ്ങളും ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സയ്‌ക്കെതിരായ മല്‍സരവും നഷ്ടമായിരുന്നു. ടൂറിനില്‍ നടന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍ ബാഴ്‌സലോണ യുവന്റസിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന സീരി എയിലെ മല്‍സരത്തിന് റൊണാള്‍ഡോ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.