Thursday, January 23, 2025
Sports

ഇനി ‘തല’കള്‍ ഭരിക്കും, റെയ്‌നയുടെ റെക്കോര്‍ഡിനൊപ്പം ധോണി- ഇനി റെയ്‌നയും തെറിക്കും

ദുബായ്: ഐപിഎല്ലില്‍ ഇനി ‘തലകള്‍’ ഭരിക്കും. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങളില്‍ കളിച്ച താരമെന്ന റെക്കോര്‍ഡിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി അവകാശിയായി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഇറങ്ങിയതോടെയാണ് അദ്ദേഹം ചരിത്രത്തില്‍ ഇടംപിടിച്ചത്. ടീമംഗവും ചിന്നത്തലയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന സുരേഷ് റെയ്‌നയുടെ റെക്കോര്‍ഡിനൊപ്പമാണ് ‘തല’ ധോണിയെത്തിയത്. ഈ സീസണില്‍ ഓള്‍റൗണ്ടര്‍ കൂടിയായ റെയ്‌ന കളിക്കുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു. ഇതോടെയാണ് ധോണി നാഴികക്കല്ല് പിന്നിട്ടത്.

ധോണിയുടെ 193ാമത്തെ ഐപിഎല്‍ മല്‍സരമായിരുന്നു ഡല്‍ഹിക്കെതിരേയുള്ളത്. റെയ്‌ന ഏറെക്കാലമായി കൈയടക്കി വച്ചിരുന്ന റെക്കോര്‍ഡായിരുന്നു ഇത്. ഈ സീസണില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിച്ചിരുന്നെങ്കില്‍ ടൂര്‍ണമെന്റില്‍ 200 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് കുറിക്കുമായിരുന്നു. എന്നാല്‍ റെയ്‌നയുടെ അഭാവത്തില്‍ ഈ റെക്കോര്‍ഡ് ഇനി ധോണി ഈ സീസണില്‍ തന്റെ പേരില്‍ കുറിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ സിഎസ്‌കെ ടീമിന്റെ മഞ്ഞക്കുപ്പായത്തില്‍ ധോണിയുണ്ട്. ആദ്യ സീസണ്‍ മുതല്‍ ടീമിനെ നയിച്ചതും അദ്ദേഹമായിരുന്നു. രണ്ടു സീസണുകളില്‍ സിഎസ്‌കെ ഐപിഎല്ലില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമായിരുന്നു ധോണിക്കു മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിക്കേണ്ടി വന്നത്. 2018ല്‍ സിഎസ്‌കെ സസ്‌പെന്‍ഷനു ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തിയപ്പോള്‍ അദ്ദേഹം ടീമില്‍ തിരികെയെത്തുകയും ചെയ്തു.

ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയെ ഐപിഎല്ലിന്റെ ഫൈനലിലെത്തിക്കാന്‍ ധോണിക്കായിരുന്നു. 2010ലായിരുന്നു അദ്ദേഹത്തിനു കീഴില്‍ സിഎസ്‌കെയുടെ ആദ്യത്തെ കിരീടവിജയം. തൊട്ടടുത്ത സീസണിലും സിഎസ്‌കെ തന്നെയായിരുന്നു ചാംപ്യന്‍മാര്‍. നീണ്ട കാത്തിരിപ്പിനൊടുവില്‍ പിന്നീട് 188ലായിരുന്നു ധോണിക്കു കീഴില്‍ സിഎസ്‌കെയുടെ മൂന്നാം കിരീടവിജയം. ടൂര്‍ണമെന്റില്‍ വിജയങ്ങളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച ഏക ക്യാപ്റ്റനും അദ്ദേഹം തന്നെ.

ഐപിഎല്ലില്‍ സിഎസ്‌കെയെക്കൂടാതെ റൈസിങ് പൂനെ ജയന്റ്‌സിനു വേണ്ടിയാണ് ധോണി കളിച്ചിട്ടുള്ളത്. 193 മല്‍സരങ്ങളില്‍ നിന്നും 4461 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 137.94 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ഇതിഹാസ താരത്തിനുണ

Leave a Reply

Your email address will not be published. Required fields are marked *