2022 ലെ ലോക കപ്പിന് ഖത്തറിലെത്തുന്ന ആരാധകര്‍ക്കായി 15,000 മുറികള്‍ വാടകക്കെടുത്ത് സുപ്രിം കമ്മിറ്റി
ദോഹ: ഖത്തര്‍ 2022 ഫുട്ബോള്‍ ലോക കപ്പ് വേളയില്‍ കാണികള്‍ക്ക് താമസമൊരുക്കുന്നതിന് കെട്ടിടങ്ങള്‍ വാടകക്കെടുക്കുന്നതിനുള്ള ധാരണാ പത്രം ഒപ്പിട്ടു. ഖത്തര്‍ ഭരണവികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയത്തിലെ ഹൗസിങ് ഡിപാര്‍ട്ട്മെന്റ്, സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി എന്നിവയാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ധാരണയിലെത്തിയത്.
താമസ കേന്ദ്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇവ വിശദമായി പഠിച്ച ശേമാണ് അംഗീകാരം നല്‍കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 150 കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഇവയില്‍ ടവറുകള്‍, പാര്‍പ്പിട സമുഛയങ്ങള്‍, മറ്റു കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത 15,000 മുറികള്‍ ഇതിലൂടെ ലഭ്യമാവും.
ടൂര്‍ണമെന്റിന് ശേഷം സര്‍ക്കാര്‍ ഭവന പദ്ധതിയില്‍ ഉപയോഗിക്കാവുന്ന അഞ്ച് വര്‍ഷത്തെ കരാര്‍ ഒപ്പിടാനാണ് സുപ്രിം കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയില്‍ അറിയിച്ചു