ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിൻഡീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
ടറൗബ: വെസ്റ്റിന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 68 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയപ്പോള്‍ നിശ്ചിത ഓവറുകളില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സില്‍ വിന്‍ഡീസ് മറുപടി അവസാനിച്ചു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. 20 റണ്‍സ് നേടിയ ഓപ്പണര്‍ ഷമാറ ബ്രൂക്‌സ് ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 64(44), ദിനേശ് കാര്‍ത്തിക് 41*(19)എന്നിവരാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.