മികച്ച ഏകിദന താരമായി വിരാട് കോഹ്ലി
ഐസിസിയുടെ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ഏകിദന താരമായി വിരാട് കോഹ്ലയെ തെരഞ്ഞെടുത്തു. ഈ ദശകത്തിനിടെ ഏകദിനത്തിൽ പതിനായിരത്തിലധികം റൺസ് കോഹ്ലി സ്വന്തമാക്കിയിട്ടുണ്ട്. 39 സെഞ്ച്വറികളും 48 അർധ സെഞ്ച്വറികളും ഇന്ത്യൻ നായകൻ ഈ കാലത്തിനിടയിൽ സ്വന്തമാക്കി
മികച്ച ഏകദിന താരമാകാനുള്ള മത്സരത്തിൽ എം എസ് ധോണിയും രോഹിത് ശർമയും കോഹ്ലിക്കൊപ്പമുണ്ടായിരുന്നു. ശ്രീലങ്കൻ താരങ്ങളായ ലസിത് മലിംഗ, കുമാർ സംഗക്കാര, ഓസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക്ക്, ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ് എന്നിവരെ മറികടന്നാണ് കോഹ്ലിയുടെ നേട്ടം