ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന്റെ നായകനായി മായങ്ക് അഗർവാളിനെ പ്രഖ്യാപിച്ചു
ഐപിഎൽ പതിനഞ്ചാം സീസണിൽ പഞ്ചാബ് കിംഗ്‌സിന്റെ നായകനായി മായങ്ക് അഗർവാളിനെ നിശ്ചയിച്ചു. പഞ്ചാബ് കിംഗ്‌സ് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താരലേലത്തിന് മുമ്പായി ഫ്രാഞ്ചൈസി നിലനിർത്തിയ രണ്ട് താരങ്ങളിലൊരാളാണ് മായങ്ക്. ടീമിന്റെ നായകനാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മായങ്ക് പ്രതികരിച്ചു
അനിൽ കുംബ്ലെയാണ് പഞ്ചാബ് കിംഗിസിന്റെ പരിശീലകൻ. ജോണ്ടി റോഡ്‌സ് ബാറ്റിംഗ്, ഫീൽഡിംഗ് പരിശീലകനും ഡാമിയൻ റൈറ്റ് ബൗളിംഗ് കോച്ചുമാണ്. 2014ൽ ഫൈനൽ കളിച്ച ടീമാണ് പഞ്ചാബ്. പക്ഷേ ഇതുവരെ അവർക്ക് ഐപിഎൽ കിരീടം ഉയർത്താൻ സാധിച്ചിട്ടില്ല
ശിഖർ ധവാൻ, ഷാരുഖ് ഖാൻ, ലിയാം ലിവിംഗ്സ്റ്റൺ, ജോണി ബെയിർസ്‌റ്റോ, ഓഡീൻ സ്മിത്ത്, കഗീസോ റബാദ തുടങ്ങിയ താരങ്ങളെ താരലേലത്തിലൂടെ പഞ്ചാബ് സ്വന്തമാക്കിയിരുന്നു.