സെഞ്ചൂറിയൻ ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ; കെ എൽ രാഹുലിന് സെഞ്ച്വറി
സെഞ്ചൂറിയൻ ടെസ്റ്റിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. 3 വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിനം പൂർത്തിയാക്കിയത്. ടോസ് നേടിയ വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ തുടക്കമാണ് ഓപണർമാർ ഇന്ത്യക്കായി നൽകിയത്. ഇന്ത്യക്കായി കെ എൽ രാഹുൽ സെഞ്ച്വറി തികച്ചു
മായങ്ക് അഗർവാളും കെ എൽ രാഹുലും ചേർന്ന് ഒന്നാം വിക്കറ്റിൽ 117 റൺസ് തികച്ചു. എന്നാൽ ഇതേ സ്‌കോറിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 60 റൺസെടുത്ത മായങ്ക് അഗർവാൾ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ പൂജാര നേരിട്ട ആദ്യ പന്തിൽ തന്നെ മടങ്ങി. പിന്നാലെ ക്രീസിലെത്തിയ കോഹ്ലിയുമൊന്നിച്ച് രാഹുൽ സ്‌കോർ 199 വരെ എത്തിച്ചു
35 റൺസെടുത്ത കോഹ്ലി മടങ്ങിയതോടെ രഹാനെയാണ് ക്രീസിലെത്തിയത്. ഇതിനിടെ രാഹുൽ തന്റെ സെഞ്ച്വറിയും പൂർത്തിയാക്കി. ഒന്നാം ദിനം അവസാനിക്കുമ്പോൾ രാഹുൽ 17 ഫോറും ഒരു സിക്‌സും സഹിതം 122 റൺസുമായും രഹാനെ എട്ട് ഫോറുകൾ സഹിതം 40 റൺസുമായും ക്രീസിലുണ്ട്.