അരങ്ങേറ്റം അസ്സലാക്കി അയ്യര്‍; കിവീസിനെതിരെ ഇന്ത്യ മികച്ച നിലയില്‍
ന്യൂസീലന്‍ഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ക്ക് അര്‍ധ സെഞ്ചുറി. അരങ്ങേറ്റ ടെസ്റ്റിലാണ് താരത്തിന്റെ നേട്ടം. ഒന്നാം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 258/4 എന്ന നിലയിലാണ് സ്കോര്‍. 75 റണ്‍സുമായി ശ്രേയസ് അയ്യരും 50 രണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിലുള്ളത്. ന്യൂസിലന്‍ഡിന് വേണ്ടി ജാമിസണ്‍ 3 വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രഹാനെ 35 റണ്‍സ് എടുത്ത് പുറത്തായി. ഗിൽ, പൂജാര, അഗർവാൾ തുടങ്ങിയവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രാഹുൽ ദ്രാവിഡ് കോച്ചായ ശേഷമുള്ള ആദ്യ ടെസ്റ്റാണ് ഇന്ത്യയുടേത്.