നേപ്പാളിനെ വീഴ്ത്തി; സാഫ് കപ്പില്‍ സെമി ഉറപ്പിച്ച് ഇന്ത്യ
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ സാഫ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഉറപ്പിച്ച് ഇന്ത്യ. നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ സെമി പ്രവേശം. ഇതോടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ നേപ്പാള്‍ പുറത്തായി. ആദ്യ മത്സരത്തില്‍ കുവൈറ്റിനോടാണ് നേപ്പാള്‍ പരാജയപ്പെട്ടത്. പാകിസ്താനോട് 4-0നാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ജയം.
രണ്ട് മത്സരങ്ങളില്‍ നിന്ന് ആറുപോയിന്റ് നേടിയാണ് ഇന്ത്യ സെമിയിലേക്ക് എത്തുന്നത്. സുനില്‍ ഛേത്രിയും മഹേഷ് സിങുമാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. 61ാം മിനിറ്റില്‍ ഛേത്രിയും 70ാം മിനിറ്റില്‍ മഹേഷും ഗോള്‍ നേടി.