ഐപിഎൽ 15ാം സീസണ് മാർച്ച് 26ന് തുടക്കം; വേദിയും തീയതികളും പ്രഖ്യാപിച്ചു
ഐപിഎൽ പതിനഞ്ചാം സീസൺ മത്സരങ്ങൾ മാർച്ച് 26ന് ആരംഭിക്കും. സ്റ്റാർ സ്‌പോർട്‌സിന്റെ അഭ്യർഥന മാനിച്ചാണ് പുതുക്കിയ തീയതി പ്രഖ്യാപിച്ചത്. നേരത്തെ മാർച്ച് 29ന് ലീഗ് ആരംഭിക്കാനായിരുന്നു ആലോചന. പുതുക്കി ഫിക്‌സർ പ്രകാരം മേയ് 29ന് ഫൈനൽ നടക്കും
ഇത്തവണ രണ്ട് ടീമുകൾ കൂടി ലീഗിലേക്ക് എത്തുന്നതിനാൽ മത്സരങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതിൽ 70 മത്സരങ്ങളും മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഫൈനൽ മേയ് 29ന് അഹമ്മദാബാദിൽ നടക്കും
മുംബൈ വാങ്കഡെയിലും ബ്രാബോണിലും 20 മത്സരങ്ങൾ വീതം നടക്കും. ഡിവൈ പാട്ടീൽ സ്റ്റേഡിയവും എംസി സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകും. ലീഗിന്റെ ആദ്യ ആഴ്ചകളിൽ സ്റ്റേഡിയങ്ങളിൽ അമ്പത് ശതമാനവും പിന്നീട് 75 ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കും.