Saturday, October 19, 2024
Sports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; തുഴച്ചിലിൽ വെങ്കലം; വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനിലിൽ

19-ാം ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ. തുഴച്ചിലിൽ ബാബു ലാൽ-റാം ലേഖ് സഖ്യത്തിന് വെങ്കലം. വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനിലിൽ കടന്നു. ബംഗ്ലാദേശിനെ തകർത്തത് 8 വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലുറപ്പിച്ചത്. ബം​ഗ്ലാദേശിന്റെ 52 റൺസ് വിജയലക്ഷ്യം രണ്ടു വിക്കെറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അഞ്ജലി സർവാണിക്ക് പകരം ടീമിൽ ഇടം നേടിയ പൂജ വസ്ട്രാക്കറുടെ മികച്ച പ്രകടനമാണ് ബം​ഗ്ലാദേശിനെ 50ൽ ഒതുക്കിയത്. 17 റൺസ് വിട്ടുനൽകി നാലുവിക്കറ്റുകളാണ് പൂജ വീഴ്ത്തിയത്. ബംഗ്ലാദേശ് 17.5 ഓവറിൽ 51 റൺസിന് പുറത്തായി. ടി20ൽ ഇന്ത്യയ്ക്കെതിരെയുള്ള ബം​ഗ്ലാദേശിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

തുഴച്ചിലിൽ അർജുൻ ലാൽ, അരവിന്ദ് സിങ് എന്നിവർ വെളളി നേടിയിരുന്നു. വനിതകളുടെ ഷൂട്ടിങ്ങിലും ഇന്ത്യയ്ക്ക് വെള്ളി മെഡൽ ലഭിച്ചിരുന്നു. 10 മീറ്റർ റൈഫിളിൽ മെഹുലി ഘോഷ് സഖ്യം വെള്ളി മെഡൽ നേടി. രമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരാണ് സഖ്യത്തിലുള്ളത്. ഈ വിഭാഗത്തിൽ ചൈനയ്ക്കാണ് സ്വർണം. മംഗോളിയ വെങ്കലവും നേടി.

ഒക്ടോബർ എട്ടുവരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 45 രാജ്യങ്ങളിൽ നിന്നായി 12000-ത്തോളം കായികതാരങ്ങൾ മാറ്റുരയ്ക്കും. 40 കായിക ഇനങ്ങളിലായി 481 മെഡലുകളാണുള്ളത്. ഇന്ത്യ ഇതിൽ 39 ഇങ്ങളിലാണ് മത്സരിക്കുന്നത്. 2018 ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 16 സ്വർണവും 23 വെള്ളിയും ഉൾപ്പെടെ 70 മെഡലുകൾ നേടിയിരുന്നു.

655 അംഗങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി ഹോക്കി നായകൻ ഹർമൻപ്രീത് സിങ്ങും ബോക്‌സർ ലവ്‌ലിന ബോർഗോഹെയ്‌നും പതാകയേന്തിയത്.

Leave a Reply

Your email address will not be published.