വീണ്ടും കറക്കി വീഴ്ത്തി: ഇംഗ്ലണ്ട് 112 റൺസിന് പുറത്ത്; അക്‌സർ പട്ടേലിന് ആറ് വിക്കറ്റ്
അഹമ്മദാബാദ് പിങ്ക് ബോൾ ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 112 റൺസിന് പുറത്തായി. കേവലം 48.4 ഓവറുകൾ മാത്രമേ ഇംഗ്ലീഷ് നിരക്ക് പിടിച്ചു നിൽക്കാനായുള്ളു. ആറ് വിക്കറ്റുകൾ വീഴ്ത്തിയ അക്‌സർ പട്ടേലാണ് ഇംഗ്ലണ്ടിനെ തകർത്തത്
രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിൽ പിച്ച് ആദ്യ ദിനം മുതലെ സ്പിന്നിനെ തുണച്ചു തുടങ്ങിയത് ഇന്ത്യക്ക് കരുത്തേകുകയായിരുന്നു. അശ്വിൻ 3 വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമ ഒരു വിക്കറ്റെടുത്തു.
നാല് പേർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടക്കാനായത്. ഓപണർ സാക് ക്രൗലി 53 റൺസെടുത്തു. ജോ റൂട്ട് 17 റണ്‌സും ജോഫ്രാ ആർച്ചർ 11 റൺസും ബെൻ ഫോക്‌സ് 12 റൺസുമെടുത്തു.