‘ഒരൊറ്റ വികാരം.. ഒരേ സ്വരത്തിൽ..ചക്ക് ദേ ഇന്ത്യ!’; പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യൻ ആരാധകരുടെ വീഡിയോ വൈറൽ
ഷാരൂഖ് ഖാന്റെ ‘ചക്ക് ദേ ഇന്ത്യ’ എന്ന സിനിമയിലെ ഹൃദയസ്പർശിയായ ആ രംഗം ആർക്കാണ് മറക്കാൻ കഴിയുക? ഇന്ത്യൻ ത്രിവർണ പതാക കണ്ട് കണ്ണുനീർ അടക്കാൻ കഴിയാതെ നിൽക്കുന്ന ഖാന്റെ കഥാപാത്രം ഇന്നും നമ്മുടെ മനസിൽ തങ്ങി നിൽക്കുന്നു. 2022 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ 4 വിക്കറ്റിന്റെ ജയം നേടിയപ്പോൾ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ സന്നിഹിതരായ ആരാധകർക്ക് അതേ വികാരം തോന്നിയെങ്കിൽ നന്ദി പറയേണ്ടത് കോലി എന്ന പോരാളിക്കാണ്.
എം.സി.ജിയിൽ ഒഴുകിയെത്തിയ 90,293 ആരാധകരെ സാക്ഷിയാക്കി ഇന്ത്യൻ പതാക എതിരാളിയുടെ തലയ്ക്ക് മുകളിൽ പാറിച്ചത്ത് കോലിയാണ്. സൂപ്പർ 12 മത്സരത്തിൽ പാകിസ്താനെതിരെ 52 പന്തിൽ പുറത്താകാതെ 82 റൺസാണ് കോലി നേടിയത്. തന്നെ എന്തുകൊണ്ടാണ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ചേസർമാരിൽ ഒരാളെന്ന് വിളിക്കുന്നതെന്ന് കോലി ഒരിക്കൽ കൂടി തെളിയിച്ചു. ഇപ്പോൾ ഇതാ ഇന്ത്യൻ ടീമിന് നന്ദി അറിയിക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തിങ്ങിനിറഞ്ഞ സ്റ്റേഡിയം ‘ചക്ക ദേ ഇന്ത്യ’ എന്ന ഗാനം ഒരേ സ്വരത്തിൽ പാടുന്ന വീഡിയോ ട്വിറ്ററിൽ നിറയുകയാണ്