Thursday, January 9, 2025
Sports

വനിതാ ഹോക്കി താരത്തിന്റെ പേരിൽ ആദ്യ സ്റ്റേഡിയം; എംസിഎഫ് സ്റ്റേഡിയം ഇനി ‘റാണി ഗേള്‍സ് ഹോക്കി ടര്‍ഫ്’

വനിതാ ഹോക്കി താരത്തിന്റെ പേരിൽ ആദ്യമായി സ്റ്റേഡിയം. എംസിഎഫ് റായ്ബറേലി സ്റ്റേഡിയമാണ് ഈ ചരിത്ര മാറ്റത്തിനൊരുങ്ങിയത്. ഇന്ത്യന്‍ വനിത ഹോക്കി ടീം മുന്‍ നായിക റാണി രാംപാലിന്റെ പേരിലാണ് സ്റ്റേഡിയം ഇനി അറിയപ്പെടുക.

എംസിഎഫ് റായ്ബറേലി ഹോക്കി സ്റ്റേഡിയത്തെ ‘റാണിസ് ഗേൾസ് ഹോക്കി ടർഫ്’ എന്ന് പുനർനാമകരണം ചെയ്തു. റാണി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ സ്റ്റേഡിയത്തിന്റെ ചിത്രം പങ്കിട്ടു, അവിടെ കളിക്കാരുമായി സംവദിക്കുന്നതും മറ്റ് സ്റ്റാഫ് അംഗങ്ങൾക്കൊപ്പം സ്റ്റേഡിയം സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നതും കാണാം.

കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്റ്റേഡിയത്തിന് വനിത ഹോക്കി താരത്തിന്റെ പേരിടുന്നത്. ഹോക്കിയില്‍ താന്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ സ്റ്റേഡിയത്തിന് പേരിട്ടത് വാക്കുകള്‍ക്കതീതമായ വികാരമുണ്ടാക്കുന്നതായി റാണി പറഞ്ഞു.

28കാരിയായ താരം രാജ്യാന്തര ജഴ്സിയില്‍ 250ല്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ടോക്യോ ഒളിമ്പിക്‌സിന് ശേഷം പരുക്ക് വേട്ടയാടിയതിനാല്‍ ലോകകപ്പും കോമണ്‍വെല്‍ത്ത് ഗെയിംസും നഷ്ടമായെങ്കിലും ഹോക്കി പ്രോ ലീഗിലൂടെ കളത്തില്‍ തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *