Sunday, January 5, 2025
Sports

ഐ എസ് എല്‍; മുംബൈ സിറ്റി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ രണ്ടാം മല്‍സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ് സി ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. രാത്രി 7.30ന് ഗോവയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് മല്‍സരം. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിയുമായി ടൈ അപ്പുള്ള മുംബൈ ഇത്തവണ വന്‍ താരനിരയെയാണ് വാങ്ങിയിരിക്കുന്നത്. മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ താരമായ ബാര്‍ത്തലോമു ഓഗ്‌ബെച്ചെ ഇത്തവണ മുംബൈക്കു വേണ്ടിയാണ് ഇറങ്ങുന്നത്. കൂടാതെ സിഡ്‌നി എഫ് സിയുടെ ആദം ലി ഫോന്‍ഡ്രിയും ഇത്തവണ മുംബൈയ്ക്കായി മുന്നേറ്റ നിരയിലുണ്ടാവും. പ്രതിരോധ നിരയില്‍ മൗര്‍ട്ടാഡ ഫാല്‍, മന്ദര്‍ റാവു ദേശായി എന്നിവരുടെ കരുത്തും മുംബൈക്ക് മുതല്‍ കൂട്ടാവും. മുന്‍ എഫ് സി ഗോവ കോച്ച് സെര്‍ജിയോ ലൊബേറ നയിക്കുന്ന മുംബൈ ഇത്തവണ ഒരുങ്ങിതന്നെയാണ് വരുന്നത്. അമരീന്ദര്‍ സിങ്, മുഹമ്മദ് റാഖിബ്, റെയ്‌നിര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ അടങ്ങുന്ന കരുത്തര്‍ മുംബൈയുടെ മുതല്‍ കൂട്ടാണ്.

 

ഇക്കുറി വന്‍ മാറ്റങ്ങളുമായാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും രംഗത്ത് വരുന്നത്. സുഭാഷ് റോയി ചൗധരി, അഷ്‌തോഷ് മെഹ്ത, ബെന്‍ജമിന്‍ ലംബോട്ട്, ഇഡ്രിസ്സാ സലൈാ, ബ്രിട്ടോ പിഎം, ഖസ്സാ ഖമേര എന്നീ താരങ്ങള്‍ തന്നെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ കരുത്ത്. മധ്യനിര താരം ഫെഡറിക്കോ ഖലീജോ, മുന്നേറ്റ നിരയില്‍ ബ്രിട്ടോ, ഇഡ്രിസ്സാ സലൈാ, ലൂയിസ്, സുഹൈല്‍ വടക്കേ പീടിക , പ്രതിരോധത്തില്‍ ബെഞ്ചമിന്‍ ലാംബോട്ട്, ഡൈലാന്‍ ഫോക്‌സ് എന്നിവരും മുന്നിലുണ്ട്. 12 തവണ യുനൈറ്റഡുമായി ഏറ്റുമുട്ടിയപ്പോള്‍ ഏഴ് തവണയും വിജയം മുംബൈക്കൊപ്പമായിരുന്നു. മൂന്ന് തവണ നോര്‍ത്ത് ഈസ്റ്റ് ജയിച്ചപ്പോള്‍ രണ്ട് മല്‍സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *