കരിപ്പൂരില്‍ 1,088ഗ്രാം സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 1,088 ഗ്രാം സ്വര്‍ണം പിടികൂടി. ദുബയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്.
ആദ്യത്തെ യാത്രക്കാരന്‍ 495.9 ഗ്രാം സ്വര്‍ണത്തിന്റെ കാപ്‌സ്യൂളുകള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. രണ്ടാമത്തെയാള്‍ 591.8 ഗ്രാം സ്വര്‍ണം അരയില്‍ പ്ലാസ്റ്റിക് പൗച്ചില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഈ മാസം ആദ്യം മറ്റൊരു യാത്രക്കാരനില്‍ നിന്ന് അഞ്ച് സ്വര്‍ണ കാപ്‌സൂളുകള്‍ പിടിച്ചെടുത്തിരുന്നു. അഞ്ചും മലദ്വാരത്തില്‍ നിന്നാണ് കസ്റ്റംസ് കണ്ടെടുത്തത്.
രണ്ട് ദിവസം മുമ്പ് ടോയ്‌ലറ്റിലെ ചവറ് കൊട്ടയില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിരുന്നു. ആ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.