ഫെർണാണ്ടോയ്ക്കും അസലങ്കക്കും അർധ സെഞ്ച്വറി; ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ
രണ്ടാം ഏകദിനത്തിലും ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എടുത്തു. ഓപണർ അവിഷ്‌ക ഫെർണാണ്ടോയുടെയും ചരിത് അസലങ്കയുടെയും അർധസെഞ്ച്വറികളാണ് ശ്രീലങ്കക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.
ഓപണിംഗ് വിക്കറ്റിൽ ഫെർണാണ്ടോയും മിനോദ് ഭനുകയും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഇതേ സ്‌കോറിൽ തന്നെ ഭ ഫെർണാണ്ടോയെയും വൺ ഡൗണായി ഇറങ്ങിയ ഭനുക രജപക്‌സയെയും ശ്രീലങ്കക്ക് നഷ്ടപ്പെട്ടു. ഫെർണാണ്ടോ 50 റൺസെടുത്തു.
ധനഞ്ജയ് ഡിസിൽവ 32 റൺസും ധസുൻ ശനക 16 റൺസുമെടുത്ത് പുറത്തായി. ചരിത് അസലങ്ക 68 പന്തിൽ 65 റൺസെടുത്തു. ചമിക കരുണരത്‌ന 44 റൺസുമായി പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാറും യുസ് വേന്ദ്ര ചാഹലും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ദീപക് ചാഹർ രണ്ട് വിക്കറ്റെടുത്തു.