Sunday, April 13, 2025
Sports

മൂന്നടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്: തകർപ്പൻ ജയം

ഐ.എസ്.എല്ലിൽ പോയിന്റ് ടേബിളിൽ മുന്നിലുള്ള മുംബൈ സിറ്റി എഫ്‌സിയെ തകർത്ത് കേരളബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ തകർത്തത്. തോൽവിക്കിടയിലും മൗർട്ടാഡ ഫാൾ ചുവപ്പ്കാർഡ് കണ്ട് പുറത്തായതും മുംബൈക്ക് ക്ഷീണമായി. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ജയമാണിത്.

സഹൽ അബ്ദുൽ സമദ്, അൽവാരോ വാസ്‌ക്വസ്, ജോർജ് പെരെയ്‌ര ദയസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകൾ നേടിയത്. 27ാം മിനുറ്റിൽ സഹലാണ് ഗോളിന് തുടക്കമിട്ടത്. രണ്ടാം പകുതിക്ക് ശേഷം രണ്ട് ഗോളുകൾ കൂടി അടുത്തടുത്ത് വന്നതോടെ മുംബൈ കളത്തിന് പുറത്തായി. പിന്നീട് അവർക്ക് തിരിച്ചുവരാനായില്ല. 47ാം മിനറ്റിലായിരുന്നു അൽവാരോ വാസ്‌ക്വസിന്റെ ഗോൾ.

51ാം മിനുറ്റിൽ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് ജോർജ് പെരെയ്‌ര ദയസ് ലീഡ് മൂന്നിലേക്ക് ഉയർത്തിയത്്. തോൽവിയിലും സമനിലയിലും കുരുങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ജീവൻ വെക്കുന്ന വിജയമായി ഇത്. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് എത്തി. ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും ഒരു തോൽവിയുമടക്കം 9 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലുള്ളത്. തോറ്റെങ്കിലും 15 പോയിന്റുമായി മുംബൈ സിറ്റി എഫ്‌സിയാണ് ഒന്നാം സ്ഥാനത്ത്.

Leave a Reply

Your email address will not be published. Required fields are marked *