പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകൾ; ക്രിസ്റ്റ്യാനോയെ പിന്നിലാക്കി മെസി
പെനാൽറ്റി ഇല്ലാതെ ഏറ്റവുമധികം ഗോളുകളെന്ന റെക്കോർഡുമായി പിഎസ്ജിയുടെ അർജൻ്റീന സൂപ്പർ താരം ലയണൽ മെസി. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആണ് മെസി മറികടന്നത്. ഇന്നലെ ലിയോണിനെതിരെ നേടിയ ഗോളോടെ പെനാൽറ്റി ഒഴികെയുള്ള മെസിയുടെ ആകെ ഗോളുകൾ 672 ആയി. റൊണാൾഡോയെക്കാൾ 150ലധികം മത്സരങ്ങൾ കുറവ് കളിച്ചിട്ടാണ് മെസിയുടെ നേട്ടം.
ലിയോണിനെതിരെ മെസി നേടിയ ഏക ഗോളിൽ പിഎസ്ജി വിജയിച്ചു. അഞ്ചാം മിനിട്ടിലായിരുന്നു മെസിയുടെ ഗോൾ.