സുഹാന ഖാൻ ബോളിവുഡിലേക്ക്; ഒപ്പം ഖുശിയും ഇബ്രാഹിം അലി ഖാനും
മുംബൈ: ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ഷാരുഖ് ഖാന്റെ മകൾ സുഹാന ഖാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഒറ്റയ്ക്കല്ല സുഹാനയുടെ അരങ്ങേറ്റം. അന്തരിച്ച നടി ശ്രീദേവിയുടെ രണ്ടാമത്തെ മകൾ ഖുശി കപൂർ, സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ എന്നിവർക്കൊപ്പമാണ് സുഹാനയുടെ ബോളിവുഡ് പ്രവേശനം
സോയ അക്തർ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് മൂന്ന് പേരും അഭിനയിക്കുന്നത്. ആർച്ചി എന്ന കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. നെറ്റ് ഫ്‌ളിക്‌സിലൂടെയാണ് റിലീസ്. സിനിമ സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഖുശി കപൂറിന്റെ സഹോദരി ജാൻവി കപൂർ ബോളിവുഡിൽ സജീവമാണ്.
സുഹാന ഖാന്റെ പുറകെ ബോളിവുഡ് പാപ്പരാസികൾ എക്കാലവുമുണ്ടായിരുന്നു. സുഹാനയുടെ എന്തും വാർത്തകളായി മാറി. സഹികെട്ട് ഷാരുഖ് ഖാൻ ഒരിക്കൽ മാധ്യമങ്ങൾക്കെതിരെ പൊട്ടിത്തെറിക്കുക വരെയുണ്ടായിരുന്നു.